പുനെ: പ്രതിരോധ മേഖലയില്‍ ടാറ്റ മോട്ടോഴ്സ് നിര്‍മിച്ച രണ്ട് വാഹനങ്ങള്‍ പുനെയില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലധികം കരസേന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന വാഹനങ്ങളില്‍ മൈന്‍ പ്രതിരോധ വാഹനവും (എംപിവി), ഐസിവിയും ഉള്‍പ്പെടുന്നു. പ്രതിരോധ ഗവേഷണ, വികസന സംഘടനയുമായി(ഡിആര്‍ഡിഒ) സഹകരിച്ച് മെയ്ക്ക്-ഇന്‍-ഇന്ത്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
ബിംസ്റ്റെക് രാജ്യങ്ങളുമായി അടുത്തിടെ ടാറ്റ മോട്ടോഴ്സ് സൈനിക വാഹനങ്ങളുടെ വിതരണത്തിനുള്ള സുപ്രധാന കരാറിലൊപ്പിട്ടിരുന്നതായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് ഡിഫന്‍സ് ആന്‍ഡ് ഗവണ്മെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് വെര്‍നോണ്‍ നൊറോണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: