ശ്രീഹരിക്കോട്ട: പിഎസ്എല്‍വിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ, നോവ എസ്എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.
ഇന്ത്യന്‍ സമയം 10.07 നായിരിക്കും ശ്രീഹരിക്കോട്ടയില്‍നിന്നുള്ള വിക്ഷേപണം. ബ്രിട്ടനില്‍നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് 583 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആദ്യം എത്തിക്കുക. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍), നോവഎസ്എആര്, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. 800 കിലോഗ്രാമിലേറെയാണ് രണ്ട് ഉപഗ്രഹങ്ങള്ക്കുംകൂടി ഭാരം.
വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയവയാണു ഉപഗ്രഹങ്ങളാണ് ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: