ന്യൂദല്‍ഹി: ഇന്ത്യയുടെ മേരി കോം പോളിഷ് ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ 48 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം ഈ താരം നേടുന്ന മൂന്നാം സ്വര്‍ണമാണിത്. മനീഷ 54 കി.ഗ്രാം വിഭാഗത്തില്‍ വെളളി മെഡല്‍ കരസ്ഥമാക്കി.
അഞ്ചുതവണ ലോക ചാമ്പ്യനായ മേരി കോം ഫൈനലില്‍ കസാക്സ്ഥാന്റെ ഐജറീം കസനയേവയെ 5-0 ന് പരാജയപ്പെടുത്തി. പരിക്കില്‍ നിന്ന് മോചിതയായശേഷം മേരികോമിന്റെ ആദ്യ മത്സരമാണിത്. പരിക്ക് മൂലം മേരി കോമിന് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനായില്ല. 54 കി.ഗ്രാമിന്റെ ഫൈനലില്‍ മനീഷ ഉക്രെയ്നിന്റെ ഇവന്നയോട് 2-3 ന് തോറ്റു.
സീനിയര്‍ വിഭാഗത്തില്‍ സരിതാ ദേവി (60 കി.ഗ്രാം), റിതു ഗ്രെവാള്‍ (51കി.ഗ്രാം) ലോലിന (69കി.ഗ്രാം), പൂജാറാണി (81 കി.ഗ്രാം) എന്നിവര്‍ വെങ്കല മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: