ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പര ഇന്നുമുതല്‍ ന്യൂദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍. 19 വരെയാണ് പ്രഭാഷണ പരമ്പര. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള, സംഘപ്രവര്ത്തകരല്ലാത്ത ക്ഷണിക്കപ്പെട്ടവരാണ് സദസ്യര്‍. 50 രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ പങ്കെടുക്കും.
‘ആര്‍എസ്എസ്സും ഭാരതം എന്ന ആശയവും’, ‘ഭാരതത്തിന്റെ ഭാവി’ എന്നീ വിഷയങ്ങളിലാണ് വൈകിട്ട് അഞ്ചര മുതല്‍ പ്രഭാഷണവും സംവാദവും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ സന്നിഹിതരായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: