നാശംവിതച്ച് ചുഴലിക്കൊടുങ്കാറ്റ്

Monday 17 September 2018 8:35 am IST

കേരളം പ്രളയാനന്തരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിലടങ്ങിയിരിക്കു ദുരന്തവലിപ്പം ഊഹിക്കാവുതേയുള്ളൂ.കാറ്റും മഴയും വെള്ളപ്പൊക്കവും അനുഭവിച്ച് അതില്‍നിന്നും ഇനിയും കരകേറാതെയുള്ള കേരളത്തിനു പ്രത്യേകിച്ച് ലോകത്തെ എവിടെ നടക്കുന്ന ഇത്തരംകെടുതികള്‍ മനസിലാകും. രണ്ടു ദിവസമായി ഫിലിപ്പെന്‍സിനെ തകര്‍ത്തമ്മാനമാടു മ​ന്‍​ഖു​ട് ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹൃദയഭേദകമാണ്.ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ുണ്ടായ മഴയും വെള്ളപ്പൊക്കവും വിതച്ചനാശം വലുതാണ്. 40 ലക്ഷത്തോളംപേരെയാണ് ഈ ദുരന്തം ബാധിച്ചിരിക്കുത്. നാല്‍പ്പതിലധികംപേര്‍ മരിച്ചു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

 അതിനിടയില്‍ തെക്കന്‍ ചൈനയിലേക്കും ചുഴലിക്കൊടുങ്കാറ്റ് കടന്നിരിക്കുകയാണ്. ഹോങ്കോംങിലാണ് ഇതുകൂടുതല്‍ ബാധിച്ചിരിക്കുത്. ഈ വര്‍ഷം ഉണ്ടായ ഏറ്റവും ശക്തവും അപകടകാരിയുമായ മ​ന്‍​ഖു​ട് ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ നാശംവിതച്ചശേഷമാണ് ഫിലിപ്പെന്‍സിലേക്കു കടന്നത്. 180 കി.മീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. 2017ലും 13ലും ഇതുപോലെ ശക്തമായ കൊടുങ്കാറ്റ് ഈ രാജ്യത്തെപിടിച്ചുകുലുക്കിയിരുന്നു. അതിന്റെ നാശനഷ്ടങ്ങള്‍ക്കിടയില്‍നിും പൂര്‍ണ്ണമായും രക്ഷപ്പെടാതെ നാട് കഷ്ടപ്പെടുമ്പോഴാണ് മറ്റൊരു നാശം വീശിയടിച്ചത്. ഫിലിപ്പെന്‍സിന്റെ  വടക്കുഭാഗത്താണ് കൂടുതല്‍ നാശം ഉണ്ടായിട്ടുള്ളത്. തലസ്ഥാനമായ മനില അക്ഷരാര്‍ഥത്തില്‍ വെള്ളത്തിനടിയിലാണ്. വാര്‍ത്താവിനിമയം ഉള്‍പ്പെടെ എല്ലാം താറുമാറായ അവസ്ഥയിലാണ്. റോഡുകള്‍ തകര്‍ന്നു. വൃക്ഷങ്ങള്‍ വീണ് വഴി തടയപ്പെട്ടിരിക്കുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചുഴലിക്കൊടുങ്കാറ്റില്‍ 6000പേരാണ് മരിച്ചത്. 40 ലക്ഷം പേര്‍ അന്ന് ഭവന രഹിതരായി. ആ നാശനഷ്ടങ്ങളില്‍ നിന്നും പാഠം പഠിച്ചില്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്ന അവസ്ഥ. ഒരു ലക്ഷത്തിലധികംപേര്‍ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.                

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.