തിരുവനന്തപുരം: പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക സര്‍ക്കാര്‍ ദുര്‍വിനയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ലോകായുക്തയില്‍ ഹര്‍ജി. ഫണ്ട് അനര്‍ഹര്‍ക്ക് നല്‍കുന്നുവെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍നായരുടെ കുടുംബത്തിനും ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ വഴിവിട്ട് പണം നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: