ചെറുപുഴ: ചെറുപുഴ ടൗണില്‍ വാഹനപരിശോധനയ്ക്കിടെ നാടന്‍ കള്ളത്തോക്ക് പിടിച്ചു. ചെറുപുഴ ഭൂദാനം മൂന്നാം പ്ലാവിലെ വള്ളിയോട്ട് ഭക്തവത്സലന് (44) നെയാണ് ചെറുപുഴ എസ്ഐ എം.എന്‍.ബിജോയിയും സംഘവും പിടികൂടിയത്. തോക്ക് കടത്താന്‍ ഉപയോഗിച്ച ഗഘ 59 ഇ 625 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐക്ക് പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.സുധീര്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.സന്തോഷ്, െ്രെഡവര്‍ മഹേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: