പഴയങ്ങാടി: നവീകരണ പ്രവര്‍ത്തി ഏതാണ്ട് പൂര്‍ത്തിയായ കെഎസ്ടിപി റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രകരെ വലയ്ക്കുന്നു യാത്രാത്തിരക്കേറിയ പഴയങ്ങാടി യിലും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള എരിപുരം കവലയിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. നവീകരണ പ്രവര്‍ത്തനത്തിനായി പഴയങ്ങാടി ബസ് സ്റ്റാന്റ് അടച്ചതോടെ കൊടുംവെയിലിലും മഴയിലും റോഡരികില്‍ കുടപിടിച്ച് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. എരിപുരം സര്‍ക്കിളിന് സമീപം റോഡ് നവീകരണത്തിന് മുമ്പേ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനിക്കുകയല്ലാതെ പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകത്തും നാട്ടുകാരില്‍ പ്രതിഷേധമുള വാക്കിയിട്ടുണ്ട്. പൊളിച്ച് നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമിപം കെഎസ്ടിപിക്ക് സ്ഥലം ഉണ്ടങ്കിലും ഈ സ്ഥലം സ്വകാര്യവ്യക്തി കയ്യേറി വ്യാപാരസമുച്ചയം പണി കഴിപ്പിച്ചിട്ടുണ്ട്. എരിപുരത്ത് നിലവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായ സ്ഥലത്തും യാത്രാത്തിരക്കേറിയ പഴയങ്ങാടിയിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: