പഴയങ്ങാടി: മുസ്ലിം ലിഗിനും എസ്ഡിപിഐയ്ക്കും ശക്തമായ സ്വാധീനമുളള പൂതിയങ്ങാടിയില് നിന്ന് മൂന്ന് വടിവാളുകളും ഒരു ലാപ്പ്ടോപ്പും കണ്ടെടുത്തു. പുതിയങ്ങാടി ചൂട്ടാട് പൂതിയവളപ്പിന് സമീപമുള്ള ഇസ്സത്തൂള് മദ്രസയുടെ കിണറ്റില്‍ നിന്നാണ് ഒളിപ്പിച്ചവെച്ച നിലയില്‍ മൂന്ന് വടിവാളുകളും ലാപ്പ്ടോപ്പും കണ്ടെത്തിയത്. കിണര്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. തുടന്ന് പഴയങ്ങാടി പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പഴയങ്ങാടി എസ്ഐയും സംഘവും സ്ഥലത്തെത്തി വാളും മറ്റും കസ്റ്റഡിയിലെടുത്തു. വടിവാളുകള്‍ ഏറെ കാലപ്പഴക്കമില്ലാത്തതാണെന്നാണ് പോലീസ് നിഗമനം. വാളുകള്‍ കണ്ടെടുത്ത സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: