ലൈബീരിയയെ മഥുരയാക്കി ജന്മാഷ്ടമി ആഘോഷം

Monday 17 September 2018 5:10 pm IST
മോൺ റൊവിയ സിറ്റി കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പ്രദീപ്ബബ്ബാനി, ഗീത ആശ്രമം അധികാരി ബൊജ്വാനി എന്നിവർ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ലൈബീരിയ: ഹിന്ദു സ്വയംസേവക് സംഘത്തിന്റെ സാംസ്കാരിക മുഖമായ ഹോളിസ്റ്റിക് യോഗാ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സമുചിതമായി അഘോഷിച്ചു. മോൺ റൊവിയ സിറ്റി കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പ്രദീപ്ബബ്ബാനി, ഗീത ആശ്രമം അധികാരി ബൊജ്വാനി എന്നിവർ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെജ്പേയിക്കും പ്രളയത്തിൽ പെട്ടു ജീവൻ വെടിഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഹൈഫിന്റെ ഫൌണ്ടർമാരിൽ ഒരാളായ അനൂപ് സംസാരിച്ചു, മൌന പ്രാർത്ഥനക്ക് ശേഷം ആരംഭിച്ച കലാസന്ധ്യ, കണ്ണന്മാരെയും രാധമാരെയും കൊണ്ട് സമ്പന്നമായിരുന്നു. ഗോകുല പതാകയേന്തിയ കുട്ടികളും പീതവർണ്ണമണിഞ്ഞ കുട്ടികളും അല്പനേരത്തേക്കാണെങ്കിലും ലൈബീരിയയെ മഥുരയാക്കി.

പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി കൺ വീനർ ജയരാജ് നായർ, സെക്രട്ടറി രാജൻ മൈലം എന്നിവർ നന്ദി അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.