സംസ്‌കൃതാധ്യാപകഫെഡറേഷന്‍ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

Monday 17 September 2018 5:14 pm IST

 

ഇരിട്ടി: കണ്ണൂര്‍ ജില്ലാ സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തത്തിനിരയായ കൊട്ടിയൂര്‍ എന്‍എസ്എസ് കെയുപിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഐരീഷ് ആറാങ്കോട്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ബ.കുബേരന്‍ നമ്പൂതിരി, കോര്‍ഡിനേറ്റര്‍ കാമ്പ്രംകൃഷ്ണന്‍ നമ്പൂതിരിപ്പാട്, കെ.ജെ.ജെയിംസ്, കൃഷ്ണദാസ് മാസ്റ്റര്‍, പി.പി.രൂപ, ആനന്ദ് ആലച്ചേരി എന്നിവര്‍ സംസാരിച്ചു. ഉമ ടീച്ചര്‍ സ്വാഗതവും പിടിഎ പ്രതിനിധി സജിമോന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.