സാരിഡോണ്‍ ഗുളികയുടെ നിരോധനം നീക്കി

Monday 17 September 2018 5:57 pm IST
ആഭ്യന്തര, വിദേശ കമ്പനികളുടെ മരുന്നുകള്‍ക്കുള്‍പ്പെടെയാണ് സുപ്രീംകോടതി നിരോധമേര്‍പ്പെടുത്തിയത്. ഇത്തരം മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഏറെ പേരുകേട്ട വേദനസംഹാരികളായ സാരിഡോണ്‍, ടാപ്‌ഫ്രീ ഗുളികകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. കഴിഞ്ഞ ആഴ്ച 328 മരുന്നുകള്‍ക്ക് കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ മരുന്ന് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ആഭ്യന്തര, വിദേശ കമ്പനികളുടെ മരുന്നുകള്‍ക്കുള്‍പ്പെടെയാണ് സുപ്രീംകോടതി നിരോധമേര്‍പ്പെടുത്തിയത്. ഇത്തരം മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 2016ല്‍ ഫിക്‌സഡ് ഡോസ് കോമ്പിനേഷനിലുള്ള 350ഓളം മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. 

നിരോധനം മരുന്ന് ബിസിനസ് മേഖലയ്ക്ക് 1600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്റ്ററേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദീപിനാഥ് റോയ് ചൗധരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.