ബെംഗളൂരു: കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചതായി എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രഖ്യാപനം. ലിറ്ററിന് വില രണ്ടു രൂപയാണ് കുറച്ചത്. പുതിയ ഇന്ധനവില ചൊവ്വാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. എല്ലാ ദിവസവും ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമേകാനാണ് ഈ തീരുമാനമെന്ന് കുമാരസ്വാമി പറഞ്ഞു.
കല്‍ബുര്‍ഗിയിലായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ‘ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി അറിയിക്കുകയാണ്. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറയ്ക്കുക. ഇന്ധനവില വര്‍ധനയാല്‍ വലയുന്ന ജനങ്ങള്‍ക്ക് ഇതോടെ അല്പം ആശ്വാസമാവുമെന്നാണ് പ്രതീക്ഷ’- കുമാരസ്വാമി വ്യക്തമാക്കി.
കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജസ്ഥാന്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വില കുറച്ചിരുന്നു. ആന്ധ്രാപ്രദേശ് ലിറ്ററിന് രണ്ടുരൂപയാണ് കുറച്ചത്. രാജസ്ഥാന് പെട്രോള്‍, ഡീസല്‍ വില 2.50 രൂപയും പശ്ചിമബംഗാളില്‍ ഒരു രൂപയും കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: