കോട്ടയം: കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ട് ചാരത്തില്‍ മുങ്ങിയ അവസ്ഥയിലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ചാരക്കേസിന് പിന്നില്‍ എ.കെ. ആന്റണിയാണ്. കോണ്‍ഗ്രസിലെ ഐ വിഭാഗം നേതാക്കളെ ഒതുക്കാന്‍ സംഘടിപ്പിച്ച തിരക്കഥ ഉമ്മന്‍ചാണ്ടിയിലൂടെ ആന്റണി നടപ്പാക്കുകയായിരുന്നു. ഇത് തുറന്ന് പറയാന്‍ ആന്റണി ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ട് സംസ്ഥാനത്ത് പ്രളയ ദുരന്തം സൃഷ്ടിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കളക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്.
പ്രളയ മേഖലയില്‍ ചെലവഴിക്കുന്ന പണത്തെക്കുറിച്ച് നിരീക്ഷിക്കുന്നതിന് സര്‍വ്വകക്ഷി സംഘത്തെ നിയോഗിക്കണം. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മറ്റു രാജ്യങ്ങളെ സമീപിക്കേണ്ട അവസ്ഥ ഇന്ത്യക്കില്ല. പ്രളയ ദുരന്തത്തിന്റെ യഥാര്‍ഥ കണക്ക് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കണക്കുകള്‍ പെരുപ്പിച്ച് കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: