വാഷിംഗ്ടണ്‍: ടൈം മാഗസിൻ ഒരിക്കൽ കൂടി വിൽക്കപ്പെട്ടു. 190 ദശലക്ഷം ഡോളറിന് വ്യവസായ പ്രമുഖൻ മാർക് ബെനിയോഫും ഭാര്യ ലിനുമാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ മാഗസിൻ വാങ്ങിയത്. കഴിഞ്ഞവർഷം നവംബറിൽ ടൈമിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത മെറിഡിത്ത്കോർപ്പറേഷൻ പത്തുമാസത്തിനകം ഒഴിയുന്നു.
ക്ലൗഡ് കംപ്യൂട്ടിങ് ഭീമനായ ‘സെയിൽസ്ഫോഴ്സിന്റെ സ്ഥാപകനാണ് 670 കോടി ഡോളറിന്റെ ആസ്തിയുള്ള ബെനിയോഫ്. വിൽപന സ്ഥിരീകരിച്ചുകൊണ്ട്മെറിഡിത്ത്പുറത്തിറക്കിയ വാർത്തകുറിപ്പിൽ പുതിയ ഉടമ ‘മാഗസിന്റെ ദൈനംദിന വ്യവഹാരങ്ങളിലോ എഡിറ്റോറിയൽതീരുമാനങ്ങളിലോ ഇടപെടില്ലെന്ന്പറയുന്നു.
കഴിഞ്ഞ കാലങ്ങളിൽ വൻതോതിൽ സർക്കുലേഷനും പരസ്യവരുമാനവും ഇടിഞ്ഞതിനെ തുടർന്ന്പ്രതിസന്ധിയിലായ മാഗസിനെയാണ്ബെനിയോഫ്ഏറ്റെടുക്കുന്നത്. നൂറ്റാണ്ട്പൂർത്തിയാക്കാൻ അഞ്ചുവർഷം മാത്രം ബാക്കിയുള്ള ‘ടൈം’ന്റെ സമയം ഇനി എങ്ങനെയാകുമെന്ന്കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: