കൊച്ചി: ലൈംഗിക പീഡനാരോപണക്കേസില്‍ കന്യാസ്ത്രീയെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാങ്കോ മുളക്കല്‍ രംഗത്തെത്തി. പരാതിക്കാരിയായ കന്യാസ്ത്രീ കഥ മെനയുകയാണെന്നും, പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയില്‍ നല്കിയ മുന്‍ കൂര് ജാമ്യാപേക്ഷയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ആരോപിച്ചു.
മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണ് കന്യാസ്ത്രീയെന്നും കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. പോലീസിന് കന്യാസ്ത്രീ നല്കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് മൊഴിയില്‍ മാറ്റമുണ്ടായി. കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുകയാണ്.
കന്യാസ്ത്രീയുടെ മോശക്കാരിയായതിനാല് അവരെ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇതാണ് തനിക്കെതിരെ തിരിയാന്‍ കാരണണമെന്നും ബിഷപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: