ന്യൂദല്‍ഹി : ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനാലാണ് സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അജയ് മാക്കന് തന്റെ തീരുമാനം രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് താന്‍ രാജി വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അജയ് മാക്കന്.
അതേസമയം പദവിയില്‍ തുടരാന്‍ പാര്‍ട്ടി നേതൃത്വം അജയ് മാക്കനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ പാര്‍ലമെന്റ് അംഗമായ അജയ് മാക്കന് 2015 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍വിന്ദ് സിംഗ് ലവ്ലിയെ മാറ്റിയാണ് അജയ് മാക്കന് ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: