ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്ഒജി ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടത്തി. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന നിഗമനത്തില്‍ തെരച്ചില്‍ വ്യാപകമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: