വാരാണസി: പുണ്യനദിയായ ഗംഗയുടെ ശുചീകരണ പദ്ധതികൾ തകൃതിയായി നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ ‘ ടൂറിസത്തിൽ നിന്നും പരിവർത്തനത്തിലേക്ക്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗംഗോത്രി മുതൽ ഗംഗാ സാഗർ വരെ ശുചീകരണത്തിൽ ഏറെ പ്രാധാന്യം നൽകി വരുന്നുണ്ട്. ഇതുവരെ പദ്ധതിയുടെ ഭാഗമായി 21,000 കോടി രൂപയാണ് വകയിരുത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഗംഗാ ശുചീകരണം പത്ത് വര്‍ഷം കൊണ്ട് പൂര്‍ണാമായും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി വ്യക്തമാക്കിയിരുന്നു. ഗംഗയുടെ ശുദ്ധി ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി ഗംഗാ നദിയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: