ബെംഗളൂരു: പാകിസ്ഥാന ഭീകരരെ മുംബൈയില്‍ നേരിട്ട് വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്മൃതി ഫലകം തകര്‍ന്ന നിലയില്‍. ബെംഗളൂര് യെലഹങ്കയിലായിരുന്നു വീരപുരുഷന് സ്മൃതിഫലകം. ഗ്രാനൈറ്റ് ഫലകവും ഇഷ്ടികയില്‍ കെട്ടി ഉയര്‍ത്തിയിരുന്ന സംവിധാനവും തകര്‍ന്നു.
സംഭവത്തിനു പിന്നില്‍ ദലിത് സംഘടനകളാണെന്ന് സംശയിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടിയന്തരമായി പുനസ്ഥാപിക്കാന്‍ ബൃഹദ് ബെംഗളൂരു മഹാനഗര്‍ പാലിക കമ്മീഷണറോട് നിര്‍ദ്ദേശിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര്‍ പറഞ്ഞു.
സംഭവം ആസൂത്രിതമല്ല, രാത്രി നിയന്ത്രണം വിട്ട വാഹനം ഇടിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.മുംബൈയില്‍ 2008 ല്‍ പാക്കിസ്ഥാന് ഭീകരര്‍ നടത്തിയ ആക്രമണം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച കമാന്‍ഡോ ആയിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണന്. ഫലകം തകര്‍ന്ന സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: