ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ എകെ ആന്റണിയ്ക്ക് മറുപടി നൽകി പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. പ്രതിരോധ ഇടപാടുകള്‍ ചെയ്തു തീര്‍ക്കുവാന്‍ സമയപരിധി ഉണ്ടെന്നും സൈന്യത്തിന്റെ ആവശ്യം അനുസരിച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
എന്തു കൊണ്ട് എച്ച്എഎല്ലിനെ തഴഞ്ഞു എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് യുപിഎ സര്‍ക്കാരാണെന്നും സ്വകാര്യ കമ്പനികള്‍ക്കും അവസരം ഒരുക്കിയത് യുപിഎ സര്‍ക്കാരാണെന്നും അവസാന നിമിഷം വരെ അവർ വില പേശിയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: