ന്യൂദല്‍ഹി: ആര്‍എസ്എസ് ദര്‍ശനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണെന്ന് ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിശദീകരിച്ചു. ഭാവി ഇന്ത്യ എന്ന വിഷയത്തിലെ പ്രഭാഷണ പരമ്പരയില്‍ രണ്ടാം ദിവസമായ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനും വെവ്വേറെയല്ല തുല്യം പരിഗണിക്കപ്പെടുകയും സ്ഥാനം അര്‍ഹിക്കുന്നവരുമാണ്. ഇരുവരും പൂരകങ്ങളാണ്, അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തില്‍നിന്ന്:
– ആര്‍എസ്എസ് പ്രവര്‍ത്തകരോട് ഇന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കാറില്ല.
– ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് അവരവരുടെ ധര്‍മവും കര്‍ത്തവ്യവും നിര്‍വഹിക്കാന്‍ കഴിയുന്നവരാണ്.
– അവര്‍ക്ക് നാഗപ്പൂരില്‍നിന്ന് ഒരു നിര്‍ദ്ദേശവും നല്‍കേണ്ട ആവശ്യമില്ല.
– ഹിന്ദുത്വം എന്നാല്‍ മൂല്യങ്ങളുടെ സമുച്ചയമാണ്. വൈവിധ്യത്തില്‍ ഏകത, സമന്വയം, ത്യാഗം, കൃതജ്ഞത, സംയമം എന്നിവയാണ് ആ മൂല്യങ്ങള്‍.
– സ്വയംസേവകര്‍ ദേശീയ ജീവിതത്തില്‍ വിവിധ സംഘടനകള്‍ സമാരംഭിച്ചിട്ടുണ്ട്. അവയെല്ലാം സ്വതന്ത്രമാണ്, സ്വയം പര്യാപ്തവും. ആരുടെയും രാഷ്ട്രീയം നോക്കാതെ ഓരോരുത്തരുടെയും സാമൂഹ്യ ബോധത്തിലെ ഗുണാംശം നോക്കി അവയോട് സഹകരിക്കുന്നതാണ് സ്വയം സേവകരുടെ രീതി.
– സംഘം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് അകന്നു നില്ക്കുന്നു. സംഘടനയുടെ ചുമതലയുള്ളവരാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കറില്ല.
– സംഘത്തിന് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്, പക്ഷേ അധികാര രാഷ്ട്രീയത്തില്‍ വരാറില്ല.
– ധര്‍മം രൂപം പൂണ്ടത് ഇവിടെയാണ്. ലോകത്തിനാകകെ നന്മയ്ക്ക് നമ്മുടെ പൂര്‍വികര്‍ സമ്മാനിച്ചതാണത്.
– നമ്മെ യോജിപ്പിക്കുന്നത് ഭാഷയോ വേഷമോ അല്ല, വിശുദ്ധ മൂല്യങ്ങള്‍, അഥവാ ഹിന്ദുത്വമാണ് നമ്മെ ഒന്നിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: