ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിവസം ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കേക്ക് മുറിച്ച് 1200 പേര്. സൂറത്തിലെ സര്‍സാന എക്സിബിഷന് സെന്ററിലാണ് ഇവര്‍ കേക്ക് മുറിക്കാനായി ഒത്തുകൂടിയത്.
‘അതുല്യ ശക്തി ദിവസ്’ എന്നു പേരിട്ട ജന്മദിനാഘോഷ പരിപാടിയില്‍ പ്രായഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നവരുടെ ഏറ്റവും വലിയ ഒത്തു ചേരല്‍ എന്ന ഗിന്നസ് റെക്കോഡിനായുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: