അന്ന് ഹിന്ദുത്വം ഇല്ലാതാകും: ആര്‍എസ്എസ്

Tuesday 18 September 2018 6:43 pm IST
പരമാവധി പേര്‍ക്ക് പരമാവധി നന്മയാണ് ആര്‍എസ്എസ് ലക്ഷ്യം. അതിന് എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോവുകയാണ് മാര്‍ഗം. പൂര്‍ണമാക്കാനാണ് നശിപ്പിക്കാനല്ല ആര്‍എസ്എസ് ശ്രമം. ആ വഴിയില്‍ ഭാരതം മുഴുവന്‍ മാറണം. ഇതിന് എല്ലാവരും ഒരേ ലക്ഷ്യത്തില്‍ ചിന്തിക്കണം

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ വേണ്ട എന്ന് ആരെങ്കിലും പറയുന്നോ, അന്ന് ഹിന്ദുത്വം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മൂന്നു ദിവസത്തെ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു. എല്ലാവരേയും ഒന്നിപ്പിച്ച് മുന്നോട്ടു പോയി വേണം ഭാരതത്തെ മികവിലെത്തിക്കാന്‍. അതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്, അദ്ദേഹം പറഞ്ഞു. 

ഭരണഘടനയെയും നീതി ന്യായ വ്യവസ്ഥയേയും മാനിച്ചും അംഗീകരിച്ചുമാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. മറിച്ച് ഒറ്റ സംഭവവും ആര്‍ക്കും പറയാനാവില്ല.

ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭാരതത്തെ ഉദ്ധരിച്ച് വികസിപ്പിക്കാന്‍ കഴിയുമെന്ന് അഹങ്കാരമൊന്നും സംഘത്തിനില്ല. അങ്ങനെ ആര്‍ക്കും അഹങ്കാരം പാടില്ല. അത് സാധ്യമല്ല. എല്ലാവരേയും ഒന്നിപ്പിച്ച്, ഒന്നിച്ച് വേണം മുന്നോട്ടുപോകാന്‍, അദ്ദേഹം പറഞ്ഞു.

പരമാവധി പേര്‍ക്ക് പരമാവധി നന്മയാണ് ആര്‍എസ്എസ് ലക്ഷ്യം. അതിന് എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോവുകയാണ് മാര്‍ഗം. പൂര്‍ണമാക്കാനാണ് നശിപ്പിക്കാനല്ല ആര്‍എസ്എസ് ശ്രമം. ആ വഴിയില്‍ ഭാരതം മുഴുവന്‍ മാറണം. ഇതിന് എല്ലാവരും ഒരേ ലക്ഷ്യത്തില്‍ ചിന്തിക്കണം, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.