ടിപ്പര്‍ ലോറികള്‍ മോഷ്ടിച്ചു കടത്തി

Tuesday 18 September 2018 6:55 pm IST

 

എടക്കാട്: ഒകെ യുപി സ്‌കൂളിന് സമീപം കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട രണ്ട് ടിപ്പര്‍ ലോറികള്‍ മോഷ്ടിച്ചു കടത്തി. സൂര്യ റസിഡന്‍സി ഹോട്ടലിനടുത്തുള്ള മുക്കം ഡയമണ്ട്‌സിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎല്‍ 56 ജി 9041, കെഎല്‍ 14 ജി 5439 എന്നീ നമ്പറുകളിലുള്ള മഹീന്ദ്ര ടിപ്പര്‍ ലോറികളാണ് ഇന്നലെ രാവിലെ 5.30 ന് െ്രെഡവര്‍മാര്‍ എത്തിയപ്പോള്‍ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സൂര്യ ഹോട്ടലിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. രാത്രി 9 മണിക്ക് ശേഷമാണ് ലോറികള്‍ കടത്തിക്കൊണ്ടു പോയതെന്ന് സംശയിക്കുന്നതായി ഉടമകള്‍ പോലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് എടക്കാട് ബസാറില്‍ നിര്‍ത്തിയിട്ട സിമന്റ് ലോഡോടു കൂടിയ രണ്ട് ലോറികള്‍ കളവ് പോയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.