പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

Tuesday 18 September 2018 6:55 pm IST

 

തളിപ്പറമ്പ്: പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തളിപ്പറമ്പ് മത്സ്യമാര്‍ക്കറ്റിലെ ജോലിക്കാരന്‍ കരിമ്പത്തെ മന്തവളപ്പില്‍ എം.വി.സിദ്ദിഖിനെ(55)യാണ് പോക്‌സോ നിയമപ്രകാരം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിനടുത്തുള്ള ഒരു വിദ്യാലയത്തിലെ ഏഴാം തരം വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം കളിസ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയും അതിന് മുമ്പായി നാല് തവണയും പ്രകൃതിവിരുദ്ധ പീഢനം നടത്തിയെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ സിദ്ദിഖിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.