ചെറുപുഴ: കെഎസ്ആര്‍ടിസിയുടെ ഡ്യൂട്ടി പരിഷ്ക്കരണം മൂലം ട്രിപ്പ് മുടങ്ങുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് മലയോര മേഖലയിലൂടെ കെഎസ്ആര്‍ടിസി മൂന്ന് സര്‍വ്വീസുകളാണ് ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ബത്തേരി മുതല്‍ വെള്ളരിക്കുണ്ട് വരെ 60 സ്റ്റോപ്പുകളില്‍ ബസ് കാത്ത് നില്ക്കുന്ന യാത്രക്കാര്‍ക്ക് ഇതിനാല്‍ ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഈ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ.രാജനും സോണല്‍ ട്രാഫിക് ഓഫീസര്‍ക്കും മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജു നിവേദനം നല്കി. സര്‍വീസുകള്‍ പുനരാരംഭിക്കാത്ത പക്ഷം കൊട്ടിയൂര്‍ മുതല്‍ കോടോം ബേളൂര്‍ വരെയുള്ള വിവിധ പഞ്ചായത്ത് ജനപ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി ശക്തമായ സമര പരിപാടികള്‍ ആവിഷ്കരിക്കാനുമുള്ള ഒരുക്കത്തിലാണ് മലയോര മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: