അഴീക്കോട്: അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന എന്റെ വീടും എന്റെ നാടും ആരോഗ്യസംരക്ഷണ കൊതുകുനിര്‍മാര്‍ജ്ജന പദ്ധതി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് എന്റെ വീടും എന്റെ നാടും പദ്ധതി നടപ്പാക്കുന്നത്. അഴീക്കോട് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ.എന്‍.കെ.സൂരജ് പ്രോജക്ട് അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡോ.ബി.സന്തോഷ്, നടി ആശാശരത്ത് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുരേശന് സ്വാഗതവും വി.നജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നര്‍ത്തകിയും അഭിനേത്രിയുമായ ആശാശരത്തും സംഘവും അവതരിപ്പിച്ച ആശാനടനവും അരങ്ങേറി.
ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് വി.കെ.വിസ്മയയെ അനുമോദിച്ചു. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും ഉപഹാരവും സ്പീക്കര്‍ സമ്മാനിച്ചു. അഴീക്കോട് മാരത്തണില്‍ വിജയികളായവര്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സ്പീക്കര്‍ വിതരണം ചെയ്തു. മികച്ച ക്ലബ്ബുകള്‍ക്കായി ദയ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ധനസഹായം റെഡ് ഈഗിള്‍സ് അരയാക്കണ്ടിപ്പാറ, യുവധാര ചെമ്മരശ്ശേരിപ്പാറ എന്നിവര്‍ക്ക് കെ.എം.ഷാജി കൈമാറി. തോട്ടട ആശ്രയ സ്കൂളിനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമാരായ അശോക്, റനീസ് റഹ്മാന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: