ന്യൂദല്‍ഹി: ലോകത്തെ 20 മുന്‍നിര വിമാനത്താവളില്‍ ഏറ്റവും ശരിയായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു.
യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാവല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഒഎജി പഞ്ച്വാലിറ്റി ലീഗ് പുറത്തിക്കിയ റിപ്പോര്‍ട്ടിലാണ് ഐജിഐയുടെ നേട്ടം.
ചിക്കാഗോ ഒ’ഹെയര്‍, ഇലിനോയിസ്(യുഎസ്എ), ജോര്‍ജിയയിലെ ഹാര്‍ട്സ് ഫീല്‍ഡ്- ജാക്സണ് അറ്റ്ലാന്റാ, ടോക്കിയോയിലെ ഹന്നേഡ തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ഐജിഐ ഒന്നാമതെത്തിയത്.
ഓഗസ്റ്റ് മാസത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐജിഐ മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: