കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ആദ്യകാല ആര്‍എസ്എസ്-ജനസംഘം നേതാവ് ചെറുവണ്ണൂര്‍ ചന്ദ്രാലയത്തില്‍ ചെരാല്‍ ചന്ദ്രന് (87) അന്തരിച്ചു. ജനസംഘം, ബിജെപി മണ്ഡലം സെക്രട്ടറിയായിരുന്നു. ചെറുവണ്ണൂര്‍ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ് റിട്ട.ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ ലീല. മക്കള്‍: ദേവപ്രസാദ് (അക്കൗണ്ടന്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ് സൊസൈറ്റി ), ശിവപ്രസാദ് (റിപ്പോര്‍ട്ടര്‍ മലയാള മനോരമ കോഴിക്കോട്).
മരുമക്കള്‍: പി. സ്വപ്ന (അധ്യാപിക), പി.ടി. സുലജ (രാമനാട്ടുകര പി,ടി,എസ് ഹല്‍വ സ്റ്റാള്‍ ). സഹോദരങ്ങള്‍: സിദ്ധാര്ഥന്, ശകുന്തള, പരേതരായ ചന്ദ്രമതി, സുന്ദരന്‍.
സംസ്കാരം ബുധന്‍ ഉച്ചയ്ക്ക് ഒന്നിന് ഗോതിശ്വരം ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: