ജനാധിപത്യവിരുദ്ധം: ഒ. രാജഗോപാല്‍

Wednesday 19 September 2018 1:35 am IST

തിരുവനന്തപുരം: കോടതി പറഞ്ഞിട്ടും ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. ഇവരെ ശാരീരികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം എന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.

ബിഎംഎസ് നേതാവിനെ സിപിഎം യൂണിയന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിളള  അപലപിച്ചു.  

ഹൈക്കോടതിപോലും നിര്‍ബന്ധിതപിരിവിന് സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്ന് അഭിപ്രായപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഒത്താശയോടെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജീവനക്കാരില്‍നിന്ന് അവരെ ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുന്നത് സിപിഎം യൂണിയനുകളുടെ നേതൃത്വത്തിലാണ്. 'കൊളള'യെന്ന് കോടതി വിശേഷിപ്പിച്ച നിര്‍ബന്ധിതപിരിവിനെ വെളളപൂശാനും ജാള്യത മറയ്ക്കുവാനുമാണ് ഇടതുസര്‍ക്കാര്‍ യൂണിയനുകളെ കയറൂരിവിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഇന്ന് തിരുവനന്തപുരത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന അക്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.