ജന്മഭൂമി ഇനി കൊല്ലത്തും നിന്നും

Wednesday 19 September 2018 1:38 am IST

കൊല്ലം: ജന്മഭൂമി ഇനി ചരിത്രമുറങ്ങുന്ന കൊല്ലത്തു നിന്നും. ജന്മഭൂമിയുടെ കൊല്ലം എഡിഷന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഭദ്രദീപം കൊളുത്തും. 27ന് വൈകിട്ട് കൊല്ലം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിലാണ് ജന്മഭൂമിയുടെ എട്ടാമത് എഡിഷന് തുടക്കം കുറിക്കുന്നത്. പൗരപ്രമുഖരും സാമൂഹ്യ സാംസ്‌കാരികനായകരും പങ്കെടുക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ചമോലില്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

കൊല്ലത്തിന്റെ ധീരമായ മാധ്യമ പ്രവര്‍ത്തന ചരിത്രത്തിന്റെ തുടര്‍ച്ച എന്ന നിലയിലുള്ള ജന്മഭൂമിയുടെ പുതിയ ചുവടുവെയ്പിന് കരുത്തുപകരാന്‍ പൗരപ്രമുഖര്‍ നേതൃത്വം നല്‍കുന്ന സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എഡിഷന്‍ ഓഫീസായ അടല്‍സ്മൃതി ചിങ്ങം ഒന്നിന് കൊല്ലം കടപ്പാക്കട ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.