കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. വൈക്കം ഡിവൈഎസ്പിക്ക് മുന്നില്‍ രാവിലെ 10ന് ഹാജാരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഫ്രാങ്കോ ഇന്നലെ കേരളത്തിലെത്തി. ഇന്നലെ രാത്രി തൃശൂരിലെ ബന്ധുവീട്ടിലാണ് ഫ്രാങ്കോ തങ്ങിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ച കാരണം പറഞ്ഞ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാനാണ് പോലീസ് നീക്കം. നേരത്തെ ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്ന പ്രത്യേക ചോദ്യാവലി പോലീസ് തയാറാക്കിയിട്ടുണ്ട്. ഏറ്റുമാനൂരിലെ ഹൈടെക് ഇന്ററോഗേഷന് സെന്ററിലോ കോട്ടയം പോലീസ് ക്ലബ്ബിലോ ആകും ചോദ്യം ചെയ്യല്‍. കുറവിലങ്ങാട് കന്യാസ്ത്രീയുടെ മഠത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: