താല്‍പര്യം ഭരണനിയന്ത്രണമല്ല; രാഷ്ട്രത്തിന്റെ പ്രയാണം

Wednesday 19 September 2018 1:51 am IST
സര്‍ക്കാരിലോ ഭരണത്തിലോ ആര്‍എസ്എസിന് യാതൊരു താല്‍പ്പര്യവുമില്ല; എന്നാല്‍ രാജ്യത്തിന്റെ പ്രയാണം സംഘത്തിന്റെ വിഷയമാണ്. സ്വയംസേവകനായ വ്യക്തി പ്രധാനമന്ത്രിയാണ്, മറ്റൊരാള്‍ രാഷ്ട്രപതിയാണ്, ഇതിനര്‍ഥം നാഗപ്പൂരില്‍ നിന്നും ഫോണ്‍ വഴി ഭരണകാര്യത്തില്‍ നിയന്ത്രിക്കുന്നു എന്നല്ല. പലര്‍രും രാഷ്ട്രീയ രംഗത്തു വലിയ അനുഭവപരിചയമുള്ളവരുമാണ്.

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു പ്രത്യേക പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണം മറ്റു പാര്‍ട്ടികളാണ് ചിന്തിക്കേണ്ടതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

സര്‍ക്കാരിലോ ഭരണത്തിലോ ആര്‍എസ്എസിന് യാതൊരു താല്‍പ്പര്യവുമില്ല; എന്നാല്‍ രാജ്യത്തിന്റെ പ്രയാണം സംഘത്തിന്റെ വിഷയമാണ്. സ്വയംസേവകനായ വ്യക്തി പ്രധാനമന്ത്രിയാണ്, മറ്റൊരാള്‍ രാഷ്ട്രപതിയാണ്, ഇതിനര്‍ഥം നാഗപ്പൂരില്‍ നിന്നും ഫോണ്‍ വഴി ഭരണകാര്യത്തില്‍ നിയന്ത്രിക്കുന്നു എന്നല്ല. പലര്‍രും രാഷ്ട്രീയ രംഗത്തു വലിയ അനുഭവപരിചയമുള്ളവരുമാണ്. അതിനാല്‍ത്തന്നെ ആര്‍ക്കും ഒരു ഉപദേശവും നല്‍കേണ്ട കാര്യവുമില്ല. സ്വയംസേവകരായതിനാല്‍ പരസ്പരം പൊതുസംഘടനാ വിഷയങ്ങളിലും, രാജ്യത്തെ വിവിധ പ്രശ്‌നങ്ങളിലും ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണ്. ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ പുറത്തുനിന്നു സ്വിച്ചിട്ടു നിയന്ത്രിക്കുക എന്ന രീതി ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമാണ് മോഹന്‍ജി ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ്സിന് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഇല്ല. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശവും നല്‍കിയിട്ടില്ല. 

രാഷ്ട്രഹിതത്തിന് അനുകൂലമായ നിലപാടാണ് ഏതു രാഷ്ട്രീയ പാര്‍ട്ടിയെ സ്വീകരിക്കണം എന്നതിലും സ്വയംസേവകര്‍ സ്വീകരിച്ചത്, അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.