ബാഴ്സലോണ: ലയണല്‍ മെസിയുടെ മിന്നും പ്രകടനത്തിന്റെ ചിറകിലേറിയ ബാഴ്സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തിളക്കമാര്‍ന്ന ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെസിയും കൂട്ടരും പിഎസ്വി ഐന്തോവനെ കെട്ടുകെട്ടിച്ചത്.
ഹാട്രിക് നേട്ടത്തോടെ മെസി ബാഴ്സയുടെ പടനയിച്ചപ്പോള്‍ പിഎസ്വിക്ക് കാഴ്ക്കാരാകാനേ ആകുമായിരുന്നുള്ളു. 31-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയ മെസ്സി 77, 87 മിനിറ്റുകളിലും പിഎസ്വിയുടെ വലകുലുക്കി. ഫ്രഞ്ച് താരം ഒസുമാനെ ഡെംബലെയുടെ (74) വകയായിരുന്നു ബാഴ്സയുടെ മറ്റൊരു ഗോള്‍. ചാമ്ബ്യന്‍സ് ലീഗില്‍ മെസ്സിയുടെ എട്ടാമത്തെ ഹാട്രിക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: