ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങി

Wednesday 19 September 2018 11:18 am IST
ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥരായ വൈക്കം ഡിവൈ‌എസ്‌പിയും കോട്ടയം പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക്ലലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. രാവിലെ പതിനൊന്ന് മണിയോടെ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫ്രാങ്കോ എത്തിയത്. 

ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥരായ വൈക്കം ഡിവൈ‌എസ്‌പിയും കോട്ടയം പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യല്‍ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും

ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് നിലവില്‍ തടസങ്ങളൊന്നും ഇല്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ബിഷപ്പ് തൃശൂരില്‍ നിന്നും കൊച്ചിയിലെത്തിയത്. 

തെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലായിരിക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയെന്ന് എസ്. പി ഹരിശങ്കര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.