വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 23 ഞായറാഴ്ച ന്യൂയോര്‍ക്കിലെത്തുന്ന പോംപിയോ 27ന് നടക്കുന്ന സുരക്ഷാസമിതി യോഗത്തിലാണ് പങ്കെടുക്കുക. ഉത്തരകൊറിയന്‍ ആണവനിരായുധീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സുരക്ഷാ സമിതി യോഗം ചേരുന്നത്.
ഉത്തരകൊറിയയുടെ ആണവ നിരായൂധികരണ വിഷയത്തിലും റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കിഹേലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് റഷ്യ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലസുരക്ഷാ സമിതിയോഗം ചേരുന്നത്. സമ്ബൂര്‍ണ ആണവ നിരായുധീകരണത്തിലേക്ക് ഉത്തരകൊറിയ പോകാത്ത പക്ഷം യുഎന്‍ തന്നെ അവര്‍ക്ക് ചില മേഖലകളില്‍ വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: