ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബി ഗ്രൂപ്പിലെ ഇന്റര്മിലാന് ടോട്ടനം മത്സരത്തില്‍ ഇന്റിറിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്റര്‍ ഇംഗ്ലീഷ്ക്ലബ്ബായ ടോട്ടനത്തെ തോല്പിച്ചത്. 85-ാം മിനിറ്റുവരെ പിന്നില്‍നിന്നശേഷമായിരുന്നു ഇന്ററിന്റെ തിരിച്ചുവരവ്.
53-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ടോട്ടനത്തിന് ലീഡ് സമ്മാനിച്ചു. കളിതീരാന്‍ അഞ്ചുമിനിറ്റ് ബാക്കിയിരിക്കേ അര്‍ജന്റൈന്‍ താരം മൗറോ ഇക്കാര്ഡിയിലൂടെയാണ് മുന്ചാമ്ബ്യന്മാരായ ഇന്റര്‍ മിലാന് സമനിലപിടിച്ചത്. കളിയുടെ ഇഞ്ചുറി ടൈമില്‍ മത്യാസ് വെസീനോയിലൂടെ ഇന്റര്‍ വിജയഗോളും നേടി മത്സരം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: