പ്രളയ ദുരിതാശ്വാസം; പട്ടികയില്‍ അനര്‍ഹരുണ്ടെന്ന് ചെന്നിത്തല

Wednesday 19 September 2018 11:27 am IST
ബാര്‍കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനല്ലെന്നും ചെന്നിത്തല വീണ്ടും വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ ഇനി അന്വേഷണം നടത്തിയാലും തെളിവുകളൊന്നും തന്നെ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്‍കിയിരിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാത്തതിന് കാരണമെന്തെന്നും അദ്ദേഹം ചോദിച്ചു.

ബാര്‍കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനല്ലെന്നും ചെന്നിത്തല വീണ്ടും വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ ഇനി അന്വേഷണം നടത്തിയാലും തെളിവുകളൊന്നും തന്നെ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാരക്കേസുമായി തന്റെ കൈവശം തെളിവുകള്‍ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ താന്‍ ഹാജരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.