ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതീക്ഷയുണ്ടെന്ന് കന്യാസ്ത്രീകള്‍

Wednesday 19 September 2018 12:48 pm IST

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവുകളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബിഷപ്പിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതീക്ഷയുണ്ടെന്നും സിസ്റ്റര്‍ അനുപമ. നീതി കിട്ടുംവരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. 

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. "സേവ് ഔര്‍ സിസ്റ്റേഴ്സ്' എന്ന ഫോറത്തിന്റെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ച്‌ ബാരിക്കേഡ് ഉപയോഗിച്ച്‌ പോലീസ് തടഞ്ഞു.

സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച്‌ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.