നിരപരാധിയെന്ന്‍ ആവര്‍ത്തിച്ച് ബിഷപ്പ്

Wednesday 19 September 2018 3:17 pm IST
പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്.

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. താന്‍ നിരപരാധിയാണെന്നാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു. 

ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീളുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പോലീസ് ക്ളബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.