കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Wednesday 19 September 2018 3:40 pm IST
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ നിരാഹാരസമരത്തിലാണ്,തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ നിരാഹാരസമരത്തിലാണ്,തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി കന്യാസ്ത്രീകളാണ് ഹൈക്കോടതി ജങ്ഷന് സമീപം നിരാഹാരം നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തക പി.ഗീതയും കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കി ഒപ്പമുണ്ട്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.