തൃശൂര്‍: കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തല്‍ നിന്ന് ശിവഗിരി മണ്ഡലം മഹായജ്ഞത്തിന്തുടക്കം കുറിക്കുന്ന ഷഡ്ജ്യോതി സംഗമത്തിനുള്ള ധര്‍മ്മസംഘം ജ്യോതിപ്രയാണമാരംഭിച്ചു. കെടാവിളക്കില്‍ നിന്ന്ധര്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പകര്ന്നജ്യോതി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്ഏറ്റുവാങ്ങി. ശ്രീധര്‍മ്മ ചൈതന്യസ്വാമിയും യോഗം ദേവസ്വം സെക്രട്ടറിഅരയാക്കണ്ടി സന്തോഷും വെള്ളാപ്പള്ളി നടേശനില്‍ നിന്ന് ജ്യോതി ഏറ്റുവാങ്ങി.
പൊതുസമ്മേളനത്തില്യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിധര്‍മ്മസംഘം പ്രസിഡന്റ് വിശുദ്ധാന്ദ സ്വാമികളും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ജ്യോതി സന്ദേശം നല്കി. ആലുവആദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്, എസ്.എന്‍.ബി.പി. യോഗംസെക്രട്ടറി കെ.കെ. ബാബു, യോഗം കൗണ്‍സിലര്‍മാരായ ബേബി റാം, ജയന്തന് പുത്തൂര്‍,കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്, യോഗം വൈദീകസമിതി ജില്ലാ പ്രസിഡന്റ് സന്തോഷ ്കളമുറി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: