സാലറി ചാലഞ്ച്: ഫെറ്റോ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

Thursday 20 September 2018 2:48 am IST

തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .സംഭാവന എന്നത് കേരളത്തില്‍ ഇപ്പോള്‍ നിര്‍ബന്ധിതപിരിവായി മാറിയിരിക്കുകയാണെന്നും ഇത് കേരള സര്‍വീസ് റൂളിനും വേജസ് ആക്ടിനും വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സി. സുരേഷ് കുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെജിഒ സംഘ് പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.ബി. വിനോദ്കുമാര്‍, പിഎസ്‌സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.എന്‍. പ്രദീപ്, ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് സെക്രട്ടറി സുരേഷ് ചന്ദ്രബാബു, മുനിസിപ്പല്‍ സംഘ് പ്രസിഡന്റ് കെ.ആര്‍. മോഹനന്‍ നായര്‍, പെന്‍ഷനേഴ്‌സ് സംഘ് ഉപാദ്ധ്യക്ഷന്‍ എ. അനില്‍കുമാര്‍, പ്രൈവറ്റ് കോളേജ് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ആര്‍. ശ്രീകുമാരന്‍, പി.കെ. വിനയകുമാര്‍, ടി.എന്‍. രമേശ്, എം.കെ. അരവിന്ദന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.