ന്യൂദൽഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യയുടെ രണ്ട് ആഡംബര സ്വകാര്യ ഹെലികോപ്ടറുകൾ ലേലം ചെയ്തു. ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൗധരി ഏവിയേഷൻ ഗ്രൂപ്പാണ് ഇരു ഹെലികോപ്ടറുകൾ ലേലത്തിൽ വാങ്ങിയത്. ഡെബ്റ്റ് റികവറി ട്രൈബൂണലാണ് മല്ല്യയുടെ ഹെലികോപ്ടറുകൾ ലേലം ചെയ്തത്.
8.75 കോടി രൂപ, 4.37 കോടി രൂപയ്ക്കാണ് രണ്ട് ഹെലികോപ്ടറുകൾ ലേലം ചെയ്തത്. 5 സീറ്റർ എയർബസ് യൂറോകോപ്ടർ ബി155 വിഭാഗത്തിൽപ്പെട്ടതാണ് ഇരു ഹെലികോപ്ടറുകളും. ബാഗ്ലൂരിലാണ് ലേലം നടന്നത്.
ഇരു ഹെലികോപ്ടറുകൾക്കും 10 വർഷത്തോളം പഴക്കമുണ്ട്. 1.75 കോടിയാണ് പ്രാരംഭ തുകയായി ഇരു ഹെലികോപ്ടറുകൾക്കും ഇട്ടിരുന്നത്. ഇവ ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നതാണ്. ലേലത്തിൽ മൂന്ന് കമ്പനികൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: