കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി. ഈ സമരം പ്രതിപക്ഷം ഏറ്റെടുക്കാത്തത് സഭയെ പേടിച്ചിട്ടാണെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. കൊച്ചിയില്‍ വന്നിട്ടും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി സമരപ്പന്തലില്‍ വന്നില്ല. പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും മൗനം പാലിക്കുന്നുവെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ വട്ടോളി അറിയിച്ചു.
കന്യാസ്ത്രീ സമരം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നു ഉമ്മൻ ചാണ്ടി നേരത്തെതന്നെ ഒഴിഞ്ഞുമാറിയിരുന്നു. കൊച്ചിയിൽ ആശീർഭവനിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർ ഉമ്മൻ ചാണ്ടിയെ സമീപിക്കുന്നത്. എന്നാൽ ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി പോകുകയായിരുന്നു.
മുന്‍പും സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സമാന സമീപനം തന്നെയാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: