കന്നടയില്‍ പേരെഴുതി താരമായി രാജ്നാഥ് സിങ്

Thursday 20 September 2018 11:30 am IST

ഹൈദരാബാദ്: ചിലപ്പോഴൊക്കെ ചെറിയ കാര്യങ്ങള്‍പോലും ട്വിറ്ററില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞദിവസം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്റെ പേര് കന്നടത്തില്‍ എഴുതിയതാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം. നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് ഇതിന്റെ പേരില്‍ രാജ്നാഥ് സിങിനെ തേടിയെത്തിയത്. 

ബെംഗളൂരുവില്‍ 28-ാമത് ദക്ഷിണ മേഖലാ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ്നാഥ് സിങ് തൻ്റെ പേരു കന്നടയിലെഴുതിയത്. എന്നാല്‍ എല്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ആരാധകരുടെ കണ്ണില്‍ ഇതും പെട്ടു. കിരണ്‍ കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് ഇത് ആദ്യം കണ്ടെത്തി അഭിനന്ദനവുമായി രംഗത്തെത്തിയത്.പിന്നാലെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് രാജ്നാഥ് സിങും എത്തി.

വളരെ ചുരുങ്ങിയ ഭാഷകളെ സംസാരിക്കാന്‍ അറിയൂ എങ്കിലും ഇന്ത്യയിലുള്ള എല്ലാ ഭാഷകളോടും തനിക്ക് വളരെയേറെ ബഹുമാനമുണ്ടെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. മറ്റു ഭാഷകളില്‍കൂടി പേര് എഴുതുന്നത് എങ്ങനെയെന്ന് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് രാജ്നാഥ് സിങ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.