സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രം പലിശ കൂട്ടി; വന്‍ നേട്ടം

Thursday 20 September 2018 1:57 pm IST
സേവിങ്സ് നിക്ഷേപ പലിശ നാലു ശതമാനമായി തുടരും. പിപിഎഫ്, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) എന്നിവയുടെ പലിശ 7.6 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമാക്കി. കിസാന്‍ വികാസ പത്രയുടെ പലിശ 7.7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇവയുടെ കാലാവധി 118 മാസമായിരുന്നത് 112 മാസമായി കുറച്ചിട്ടുമുണ്ട്. സുകന്യ സമൃദ്ധി യോജന നിക്ഷേപങ്ങളുടെ പലിശ (പ്രതിവര്‍ഷം) 8.1 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമാക്കി കൂട്ടി. മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന.

ന്യൂദല്‍ഹി: സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പലിശ കൂട്ടി. പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെയും (പിപിഎഫ്) ചെറുകിട നിക്ഷേപങ്ങളുടെയും സുകന്യ സമൃദ്ധി യോജനയുടെയും പലിശയില്‍ 0.4 ശതമാനമാണ് വര്‍ധന. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കുള്‍പ്പെടെയുള്ള പലിശ വര്‍ധന കോടിക്കണക്കിന് പേര്‍ക്ക് നേട്ടമുണ്ടാക്കും.  അഞ്ചുവര്‍ഷത്തേക്കുള്ള റിക്കറിങ് ഡിപ്പോസിറ്റായ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ മൂന്നു തരം പദ്ധതികള്‍ക്ക് പലിശ 7.8, 7.3, 8.7 ശതമാനമായാണ കൂട്ടിയത്. 

സേവിങ്സ് നിക്ഷേപ പലിശ നാലു ശതമാനമായി തുടരും. പിപിഎഫ്, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) എന്നിവയുടെ പലിശ 7.6 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമാക്കി. കിസാന്‍ വികാസ പത്രയുടെ പലിശ 7.7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇവയുടെ കാലാവധി 118 മാസമായിരുന്നത് 112 മാസമായി കുറച്ചിട്ടുമുണ്ട്. സുകന്യ സമൃദ്ധി യോജന നിക്ഷേപങ്ങളുടെ പലിശ (പ്രതിവര്‍ഷം) 8.1 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമാക്കി കൂട്ടി. മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന.

ഒന്നു മുതല്‍ മൂന്നുവരെ വര്‍ഷം കാലാവധിയുള്ള ചെറുകിട നിക്ഷേപങ്ങളുടെ പലിശ0.3 ശതമാനം കൂട്ടി.ഇവയുടെ പലിയ മൂന്നു മാസം കൂടുമ്പോഴാണ് പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ത്രൈമാസ പാദത്തിലേക്കാണ് വര്‍ദ്ധന. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി( എംഐഎസ്) പലിശ 7.3 ല്‍ നിന്ന് 7.7 ശതമാനമാക്കി. പോസ്റ്റ് ഓഫീസ് ആര്‍ഡിക്ക് ഇനി  7.3 ശതമാനം പലിശ ലഭിക്കും. ഇത് 6.9 ആയിരുന്നു. 

പോസ്റ്റ് ഓഫീസ് സ്ഥിരം നിക്ഷേപങ്ങളുടെ പലിശയും കൂട്ടി. അഞ്ചു വര്‍ഷത്തെ നിക്ഷേപത്തിന് 7.8 ശതമാനമാക്കി. ഈ  നിക്ഷേപങ്ങള്‍ക്ക് ആദായനികുതിയിളവ് ലഭിക്കും. പോസ്റ്റ് ഓഫീസുകളിലെ മൂന്നു വര്‍ഷ നിക്ഷേപങ്ങള്‍ക്ക്  ഏഴും ഒരു വര്‍ഷ നിക്ഷേപങ്ങള്‍ക്ക് 6.9 ശതമാനവും പലിശ കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.