പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കണം

Thursday 20 September 2018 4:22 pm IST

ന്യൂദല്‍ഹി: അച്ഛനെ കൊലപ്പെടുത്തിയ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കണമെന്ന് പാക്കിസ്ഥാന്‍ സൈന്യം കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്റെ മകന്‍. അച്ഛന്‍ മരണത്തില്‍ ദുഃഖമുണ്ടെങ്കിലും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തില്‍ അഭിമാനമുണ്ടെന്ന് മകന്‍ പറഞ്ഞു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അച്ഛന്‍.  അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ കുടുംബത്തിന് സഹായം വേണമെന്നും മകന്‍ ആവശ്യപ്പെട്ടു.  അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുണ്ട് ഇരുവര്‍ക്കും ജോലിയായിട്ടില്ല.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു നരേന്ദ്രര്‍ കുമാറിന്റെ മകന്‍.

സെപ്റ്റംബര്‍ 18ന് രാംഗഡ് സെക്ടറില്‍ നിന്ന് കാണാതായ നരേന്ദ്ര കുമാര്‍ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പാക് സൈന്യത്തിന്റെ കയ്യിലകപ്പെട്ട അദ്ദേഹത്തിന്റെ കണ്ണ് ചൂഴ്ന്നെടുക്കുകയും കഴുത്ത് അറുക്കുകയും ചെയ്ത നിലയിലായിരുന്നു.

നരേന്ദ്രര്‍ കുമാറിന്റെ മൃതദേഹം സ്വദേശമായ ഹരിയാനയിലെ സോണിപത്തില്‍ സംസ്‌കരിച്ചു. ഹരിയാനയിലെ സോനിപത് സ്വദേശിയായ നരേന്ദര്‍ കുമാര്‍ 1990 ലാണ് ബിഎസ്എഫില്‍ ചേര്‍ന്നത്. ഭാര്യ  ദേവി, മക്കളായ മോഹിത് കുമാര്‍, അങ്കിത് കുമാര്‍ എന്നിവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.