തിരുവനന്തപുരം: എം.ജി രാജമാണിക്യം ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്നു. ലണ്ടനിലെ കിങ്സ് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി പഠനത്തിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം പോകുന്നത്. ശനിയാഴ്ചയാണ് രാജമാണിക്യം യാത്ര തിരിക്കുന്നത്.
രാജ്യമാണിക്കത്തിന് പുറമെ ഐ എ എസ് ഓഫിസര്‍മാരായ ജി.ആര്.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്, സ്വാഗത് ആര്.ഭണ്ടാരി, മൃന്മയി ജോഷി എന്നിവരും വിദേശത്തേക്ക് പോയിരുന്നു.
ഹാര്‍വഡ് സര്‍വകലാശാലയിലാണു ശ്രീറാം വെങ്കിട്ടരാമന് ചേര്‍ന്നത്,യുഎസ്എയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലാണു ജി.ആര്.ഗോകുല്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്,ഓക്സ്ഫഡ് സര്‍വകലാശാലയിലാണു മൃന്മയി ജോഷി ചേര്‍ന്നത്,ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് കോഴ്സ് പഠിക്കാനാണ് സ്വാഗത് ആര്.ഭണ്ടാരി ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: